മൺട്രിയോൾ : കെബെക്ക് ചൗഡിയേർ-അപ്പാലാച്ചസ് മേഖലയിലെ സെൻ്റ്-സെവെറിനിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു. ഞായറാഴ്ച ഉച്ചക്ക് 12:45 ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റർ തകർന്ന് വീണ് തീപിടിച്ചതായി പ്രവിശ്യാ പൊലീസ് (എസ്‌ക്യു) വക്താവ് മാർക്ക് ടെസിയർ അറിയിച്ചു.

പൈലറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ഹെലികോപ്റ്ററിൽ മറ്റ് ആളുകൾ ഉണ്ടായിരുന്നതായി സൂചനയില്ല, അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തെക്കുറിച്ച് കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡിനൊപ്പം സംയുക്ത അന്വേഷണം നടത്തുമെന്ന് മാർക്ക് ടെസിയർ പറഞ്ഞു.