ജറുസലേം: ഹമാസിനെ പൂർണ്ണമായി ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളെ സുരക്ഷിതമായി തിരികെ എത്തിക്കുക, ഇറാൻ നേതൃത്വം നൽകുന്ന ശത്രുക്കളെ പരാജയപ്പെടുത്തുക എന്നിവയാണ് ഇസ്രയേലിന്റെ പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിനെ (ഐഡിഎഫ്) അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നെതന്യാഹു.

വരും വർഷം ഇസ്രയേലിന്റെ ചരിത്രത്തിലെ സുരക്ഷയുടെ വർഷമായിരിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഗാസ ഇസ്രയേലിന് ഒരു ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും, വിജയത്തിനും സമാധാനത്തിനും പുതിയ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
