വൻകൂവർ : നാല് ആഴ്ചയായി തുടരുന്ന പണിമുടക്ക് നടപടികൾക്ക് ശേഷം ബ്രിട്ടിഷ് കൊളംബിയ സർക്കാരുമായി കരാർ ചർച്ച പുനഃരാരംഭിക്കുമെന്ന് ബിസി ജനറൽ എംപ്ലോയീസ് യൂണിയൻ അറിയിച്ചു. പുതിയ ഓഫറുമായി സർക്കാർ യൂണിയനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും തിങ്കളാഴ്ച വീണ്ടും ചർച്ച ആരംഭിക്കുമെന്നും പ്രവിശ്യയിലെ പബ്ലിക് സർവീസ് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ പ്രസിഡൻ്റ് പോൾ ഫിഞ്ച് പറഞ്ഞു. പണപ്പെരുപ്പം ഉയരുന്നതിന് അനുസരിച്ച് പബ്ലിക് സർവീസ് ജീവനക്കാരുടെ വേതനം വർധിപ്പിക്കാൻ പ്രവിശ്യാ സർക്കാർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യൂണിയനും പ്രവിശ്യാ സർക്കാരുമായുള്ള അവസാനവട്ട ചർച്ച ജൂലൈയിൽ അവസാനിച്ചിരുന്നു. തുടർന്ന് പതിനയ്യായിരത്തോളം വരുന്ന പബ്ലിക് സർവീസ് ജീവനക്കാർ പിക്കറ്റിങ്, ഓവർടൈം നിരോധനം എന്നിവയുൾപ്പെടെയുള്ള തൊഴിൽ സമരങ്ങൾ ആരംഭിച്ചു.