എഡ്മിന്‍റൻ : ഗ്രാൻഡ് പ്രേരിയിലുണ്ടായ അൾട്രാലൈറ്റ് വിമാനാപകടത്തിൽ 50 വയസ്സുള്ള ഒരാൾ മരിച്ചതായി ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ അറിയിച്ചു. ആൽബർട്ട ഫോക്സ് ക്രീക്കിൽ നിന്നുള്ള ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ബോർഡ് സ്ഥിരീകരിച്ചു. ഗ്രോവ്ഡെയ്ൽ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്.

അപകടസമയത്ത് പ്രദേശത്ത് മഴയും കാറ്റും ഉണ്ടായിരുന്നതായി കാലാവസ്ഥാ വകുപ്പ് പറയുന്നു. അതേസമയം പ്രതികൂല കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമല്ല. സംഭവത്തിൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ബോർഡ് അറിയിച്ചു.