മിഷിഗൻ : വിസ്കോൺസെനിൽ കനേഡിയൻ പൗരൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ഷെബോയ്ഗൻ ഫാൾസ് പൊലീസ് അറിയിച്ചു. ഒൻ്റാരിയോ സ്റ്റൗഫ്‌വിൽ സ്വദേശി ജിയോവാനി മൈക്കൽ റോബിൻസൺ (32) ആണ് കൊല്ലപ്പെട്ടത്. ഗോൾഫ് കളിക്കാനായാണ് ഇയാൾ ഈ പ്രദേശത്ത് എത്തിയതെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ ലൂയിസ് ഇ. ക്രൂസ് ബർഗോസിനെ (35) അറസ്റ്റ് ചെയ്തതായി ഷെബോയ്ഗൻ ഫാൾസ് പൊലീസ് റിപ്പോർട്ട് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകകുറ്റം ചുമത്തി. ബർഗോസിനെ ഷെബോയ്ഗൻ കൺട്രി ഡിറ്റൻഷൻ സെന്‍ററിൽ പാർപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.