വിനിപെഗ് : ഒക്ടോബർ 25-ന് നടക്കുന്ന വിനിപെഗ് മുനിസിപ്പൽ തിരഞ്ഞെടുപ്പുകളുടെ മുൻകൂർ വോട്ടിങ് ഇന്ന് ആരംഭിക്കും. എൽമ്വുഡ്-ഈസ്റ്റ് കിൽഡോണൻ സിറ്റി കൗൺസിൽ, വാർഡ് 3, ലൂയിസ് റീൽ സ്കൂൾ ഡിവിഷൻ സ്കൂൾ ട്രസ്റ്റി, വാർഡ് 1, പെമ്പിന ട്രെയിൽസ് സ്കൂൾ ഡിവിഷൻ സ്കൂൾ ട്രസ്റ്റി തിരഞ്ഞെടുപ്പുകളാണ് ഒക്ടോബർ 25-ന് നടക്കുന്നത്. മുൻകൂർ വോട്ട് ചെയ്യാൻ എത്തുന്ന യോഗ്യരായ വോട്ടർമാർ തിരിച്ചറിയൽ കാർഡ് കൈവശം കരുതണം. ഡ്രൈവിങ് ലൈസൻസോ മാനിറ്റോബ തിരിച്ചറിയൽ കാർഡോ കൈവശം ഇല്ലാത്ത വോട്ടർമാർ വ്യക്തിയുടെ പേരും നിലവിലെ വിലാസവും ഒരുമിച്ചുള്ള ഏതെങ്കിലും രണ്ട് രേഖകൾ കാണിക്കണം.

സെപ്റ്റംബർ 29 തിങ്കളാഴ്ച മുതൽ ഒക്ടോബർ 22 വരെ, പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ സിറ്റി ഹാളിന്‍റെ പ്രധാന നിലയിലുള്ള സിറ്റി ക്ലാർക്ക് ഡിപ്പാർട്ട്‌മെൻ്റിൽ യോഗ്യരായ എല്ലാ വോട്ടർമാർക്കും വോട്ടുചെയ്യാം. ഒക്ടോബർ 16-ന്, സിറ്റി ക്ലാർക്ക് ഡിപ്പാർട്ട്‌മെൻ്റിൽ വോട്ടെടുപ്പ് രാവിലെ 8 മുതൽ രാത്രി 8 വരെയായിരിക്കും. ഒക്ടോബർ 14 മുതൽ 16 വരെ വൈകിട്ട് നാല് മുതൽ എട്ടു വരെ എൽമ്വുഡ്-ഈസ്റ്റ് കിൽഡൊണൻ: ചാൽമേഴ്‌സ് കമ്മ്യൂണിറ്റി സെന്‍റർ, പെമ്പിന ട്രെയിൽസ് സ്കൂൾ ഡിവിഷൻ വാർഡ് 1: എക്കോൾ ചാൾസ്‌വുഡ് സ്കൂൾ, ലൂയിസ് റീൽ സ്കൂൾ ഡിവിഷൻ വാർഡ് 3: കോളേജ് ജീൻ സോവ് എന്നിവിടങ്ങളിലും യോഗ്യരായ വോട്ടർമാർക്ക് വോട്ട് ചെയ്യാം.