വിനിപെഗ് : നഗരത്തിലെ ഹോം-കെയർ സംവിധാനം പുനഃക്രമീകരിച്ച് മാനിറ്റോബ സർക്കാർ. പുതിയ മാറ്റങ്ങൾ സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെയുള്ള ജീവനക്കാരെ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി ഉസോമ അസഗ്വാര അറിയിച്ചു. നിലവിൽ ഇരുനൂറ്റി അമ്പതിലധികം പുതിയ ഹോം കെയർ സഹായികളെയും മുപ്പത്തിരണ്ട് ക്ലാർക്കുകളെയും നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൂടാതെ, ഒക്ടോബർ 1 മുതൽ, ഹോം കെയർ ജീവനക്കാർക്ക് ഹെൽത്ത് കെയർ എംപ്ലോയി ബെനിഫിറ്റ് പ്ലാനുകൾക്ക് കീഴിലുള്ള പെൻഷനുകൾ, ആരോഗ്യ പരിരക്ഷ, ശമ്പളത്തോടെ സിക്ക് ലീവ് എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുമെന്നും ഉസോമ അസഗ്വാര പറയുന്നു.