മൺട്രിയോൾ : ശൈത്യകാലത്തിന് മുന്നോടിയായി മൺട്രിയോൾ ദ്വീപിലെ വോഡ്രൂയിൽ മേഖലയിൽ കനത്ത മഞ്ഞുവീഴ്ച പ്രവചിച്ച് എൻവയൺമെൻ്റ് & ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). ഇന്ന് രാത്രി (ബുധനാഴ്ച) താപനില അതിശൈത്യകാലാവസ്ഥയ്ക്ക് സമാനമായ രീതിയിൽ കുറയും. വ്യാഴാഴ്ച രാവിലെ വരെ ഈ അവസ്ഥ തുടരുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.

മഞ്ഞുവീഴ്ച പ്രതികൂലമായി ബാധിക്കുന്ന സസ്യങ്ങളെയും മരങ്ങളെയും സംരക്ഷിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിക്കണം, ഏജൻസി മുന്നറിയിപ്പ് നൽകി. മഞ്ഞുവീഴ്ച സസ്യങ്ങൾക്കും വിളകൾക്കും നാശത്തിന് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.