ഓട്ടവ : അതിർത്തി പരിശോധനാ കിയോസ്കുകളെ ബാധിക്കുന്ന തകരാർ കാരണം കാനഡയിലെ ചില വിമാനത്താവളങ്ങളിൽ കാലതാമസം നേരിടുന്നതായി റിപ്പോർട്ട്. സിബിഎസ്എ പ്രൈമറി ഇൻസ്പെക്ഷൻ കിയോസ്‌ക്കുകളുടെ പ്രവർത്തനമാണ് തടസ്സപ്പെട്ടത്. ടൊറൻ്റോ പിയേഴ്‌സൺ എയർപോർട്ടിലെ ടെർമിനൽ 1, ടെർമിനൽ 3 എന്നിവിടങ്ങളിൽ യാത്രക്കാർ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.

പ്രശ്നം പരിഹരിക്കുന്നതിന് സാങ്കേതിക വിദഗ്ധരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) റിപ്പോർട്ട് ചെയ്തു.