എഡ്മിന്‍റൻ : അവധിക്കാല സീസൺ മുന്നിൽക്കണ്ട് കൂടുതൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുകയാണ് ആമസോൺ. ഫുൾഫിൽമെൻ്റ് സെൻ്റർ, സോർട്ടേഷൻ സെൻ്റർ, ഡെലിവറി സ്റ്റേഷൻ എന്നിവിടങ്ങളിലേക്കാണ് പുതിയ നിയമനങ്ങൾ. കാനഡയിലുടനീളം ഏഴായിരം പേരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് നിയമനം. ആൽബർട്ടയിൽ മാത്രം 1300 പേരെ നിയമിക്കും. ഇതിൽ കാൽഗറിയിൽ ഏകദേശം 700 പേർക്കും എഡ്മിന്‍റനിൽ ഏകദേശം 550 പേർക്കും ജോലി ലഭിക്കും.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.3% വർധനയിൽ ജീവനക്കാരുടെ ശരാശരി മണിക്കൂർ വേതനം 24.50 ഡോളറായി ഉയർത്തുമെന്നും ആമസോൺ പ്രഖ്യാപിച്ചു. കോമ്പൻസേഷൻ, മറ്റു ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും.