ഓട്ടവ : പ്രവിശ്യയിലുടനീളമുള്ള നിരവധി താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കുന്ന ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് ഒക്ടോബർ 10 വെള്ളിയാഴ്ച വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. OTB നികുതി, ഊർജ്ജ ബില്ലുകൾ, ഭവന നികുതികൾ തുടങ്ങിയ പതിവ് ചെലവുകളെ മറികടക്കാൻ സഹായിക്കും. ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC), ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റുകൾ (OEPTC) എന്നീ മൂന്ന് ക്രെഡിറ്റുകൾ കൂട്ടിച്ചേരുന്നതാണ് OTB.

ഒരു വ്യക്തിക്ക് അവരുടെ പ്രായം, വരുമാനം, താമസിക്കുന്ന സ്ഥലം, കുടുംബങ്ങളുടെ എണ്ണം, വാടകയ്‌ക്കോ വസ്തുനികുതിയിലോ അടച്ച തുക എന്നിവയെ ആശ്രയിച്ചാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് കണക്കാക്കുക. എന്നാൽ, ഒരു വ്യക്തിക്കോ കുടുംബത്തിനോ നൽകുന്ന OTB വാർഷിക പേയ്‌മെൻ്റ് 360 ഡോളറോ അതിൽ കുറവോ ആണെങ്കിൽ ഒറ്റത്തവണയായി പേയ്‌മെൻ്റ് വിതരണം ചെയ്യാറുണ്ട്. ഇത് സാധാരണ ജൂലൈ മാസത്തിലാണ് വിതരണം ചെയ്യുക. 360 ഡോളറിൽ കൂടുതലാണെങ്കിൽ, 2026 ജൂൺ വരെ പ്രതിമാസ പേയ്‌മെൻ്റുകൾ തുടർന്നും ലഭിക്കും. നവംബർ 10, ഡിസംബർ 10, 2026 ജനുവരി 9, 2026 ഫെബ്രുവരി 10, 2026 മാർച്ച് 10, 2026 ഏപ്രിൽ 10, 2026 മെയ് 8, 2026 ജൂൺ 10 എന്നീ തീയതികളിലായിരിക്കും ഇനി ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് വിതരണം ചെയ്യുന്നത്.