വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സ്ക്വാമിഷിന് സമീപം ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റതായി ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ബെൽ 214 ബി 1 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഗുരുതര പരുക്കുകളോടെ പൈലറ്റിനെ വൻകൂവറിലേക്ക് കൊണ്ടുപോയതായി ബോർഡ് വക്താവ് ക്രിസ് ക്രെപ്‌സ്‌കി പറഞ്ഞു.

ഹെൻ്റിയറ്റ് അണക്കെട്ടിന് സമീപം അറ്റകുറ്റപ്പണികൾ നടത്തിയിരുന്ന വുഡ്‌ഫൈബർ മാനേജ്‌മെന്റ് ലിമിറ്റഡ് കരാർ അടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ അന്വേഷണം ആരംഭിച്ചു.