ഓട്ടവ : കാനഡയിൽ ജന്മാവകാശ പൗരത്വ നിയന്ത്രണം നടപ്പിലാക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി. താൽക്കാലിക താമസക്കാരുടെ കുട്ടികൾക്ക് ജന്മാവകാശ പൗരത്വം നൽകുന്ന നടപടി അവസാനിപ്പിക്കണമെന്ന് കൺസർവേറ്റീവ് ഇമിഗ്രേഷൻ നിരൂപക മിഷേൽ റെമ്പൽ ഗാർണർ ആവശ്യപ്പെട്ടു. കനേഡിയൻ നിയമപ്രകാരം, രാജ്യത്ത് ജനിക്കുന്ന ഏതൊരാളും സ്വമേധയാ കനേഡിയൻ പൗരനാകും. എന്നാൽ, രക്ഷിതാക്കളിൽ ഒരാളെങ്കിലും കനേഡിയൻ പൗരനോ, സ്ഥിര താമസക്കാരനോ ആയവരുടെ മക്കൾക്ക് മാത്രമായി ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തണമെന്നും അവർ നിർദ്ദേശിച്ചു. അതേസമയം ജന്മാവകാശ പൗരത്വം സംബന്ധിച്ച നിയമത്തിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് ഫെഡറൽ നീതിന്യായ മന്ത്രി ഷോൺ ഫ്രേസർ വ്യക്തമാക്കി.

ജന്മാവകാശ പൗരത്വ നിയന്ത്രണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മിഷേൽ റെമ്പൽ ഗാർണർ പ്രമേയം അവതരിപ്പിച്ചു. പക്ഷേ ഇമിഗ്രേഷൻ കമ്മിറ്റിയിലെ ലിബറൽ, ബ്ലോക്ക് കെബെക്ക്വ എംപിമാർ എതിർത്തതോടെ പ്രമേയം പരാജയപ്പെട്ടു.