വൻകൂവർ : വേതന വർധന അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് ആരംഭിച്ച പണിമുടക്ക് ശക്തമാക്കി ബ്രിട്ടിഷ് കൊളംബിയയിലെ പബ്ലിക് സർവീസ് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ. പ്രവിശ്യാ സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ ലിക്വർ-കഞ്ചാവ് ഷോപ്പുകളിലെയും ജീവനക്കാർ പണിമുടക്ക് ആരംഭിച്ചതായി ബിസിജിഇയു പ്രസിഡൻ്റ് പോൾ ഫിഞ്ച് അറിയിച്ചു. ബുധനാഴ്ച സമരം ആരംഭിച്ചതോടെ പണിമുടക്കുന്ന തൊഴിലാളികളുടെ ആകെ എണ്ണം ഏകദേശം 25,000 ആയി.

കഴിഞ്ഞ ആഴ്ച സർക്കാരും യൂണിയനും തമ്മിലുള്ള ചർച്ച സമവായത്തിലെത്താതെ പിരിഞ്ഞിരുന്നു. വേതന വർധനയാണ് ചർച്ചയിലെ പ്രധാന തടസ്സം. സർക്കാർ “പരിഷ്കരിച്ച വേതന ഓഫർ” അവതരിപ്പിക്കാത്ത ചർച്ചയ്ക്ക് ഒരുക്കമല്ലെന്ന് ഫിഞ്ച് പറയുന്നു.