ഓട്ടവ : രാജ്യതലസ്ഥാനത്തെ സ്കോഷബാങ്ക് ശാഖയിൽ കവർച്ച നടന്നതായി ഓട്ടവ പൊലീസ് റിപ്പോർട്ട് ചെയ്തു. ഓൾഡ് ഓട്ടവ ഈസ്റ്റ് ഹത്തോൺ അവന്യൂവിലെ മെയിൻ സ്ട്രീറ്റിലുള്ള സ്കോഷബാങ്ക് ശാഖയിലാണ് രാവിലെ 9:49 ഓടെ കവർച്ച നടന്നത്.

ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഓട്ടവ പൊലീസ് വക്താവ് അറിയിച്ചു. ബാങ്കിന്‍റെ വേലിക്കും പിൻവാതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ആർക്കും പരുക്കേറ്റിട്ടില്ലെന്നും പൊലീസ് വക്താവ് പറഞ്ഞു. അന്വേഷണം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
