വൈറ്റ് ഹോഴ്സ് : അലാസ്ക ഉൾക്കടലിന് മുകളിലായി ആരംഭിക്കുന്ന ന്യൂനമർദ്ദത്തെ തുടർന്ന് തെക്കൻ, മധ്യ യൂകോണിന്‍റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റ് വീശുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന കാറ്റ് രാത്രി വരെ തുടരും. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ ആരംഭിക്കുന്ന കാറ്റ് തുടർന്ന് മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗത്തിലേക്ക് ശക്തി പ്രാപിക്കും. ശക്തമായ കാറ്റിന്‍റെ ഫലമായി വൈദ്യുതി തടസ്സപ്പെടാനും മരക്കൊമ്പുകൾ വീഴാനും സാധ്യതയുണ്ട്. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.

വൈറ്റ് ഹോഴ്സ്, കാർക്രോസ് മുതൽ വൈറ്റ് പാസ് വരെയുള്ള സൗത്ത് ക്ലോണ്ടൈക്ക് ഹൈവേ, ഹെയ്‌ൻസ് ജംഗ്ഷൻ, ഹെയ്‌ൻസ് ജംഗ്ഷൻ മുതൽ പ്ലസൻ്റ് ക്യാമ്പ് വരെയുള്ള ഹെയ്‌ൻസ് റോഡ്, ക്ലുവാൻ ലേക്ക്, പെല്ലി ക്രോസിങ്, കാർമാക്ക്സ്, ഫാരോ, ടെസ്‌ലിൻ, വാട്‌സൺ ലേക്ക്, കാസിയർ പർവതനിരകൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.