മൺട്രിയോൾ : മെയിന്‍റനൻസ് ജീവനക്കാരുടെ പാത പിന്തുടർന്ന് മൺട്രിയോളിലെ ട്രാൻസിറ്റ് ഏജൻസിയായ സൊസൈറ്റി ഡി ട്രാൻസ്പോർട്ട് ഡി (STM) ബസ് ഡ്രൈവർമാരും മെട്രോ ഓപ്പറേറ്റർമാരും പണിമുടക്കിനൊരുങ്ങുന്നു. ഏകദേശം 4,500 ബസ് ഡ്രൈവർമാരെയും മെട്രോ ഓപ്പറേറ്റർമാരെയും പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE), STM യുമായുള്ള കരാർ ചർച്ച തുടരുകയാണെന്ന് വ്യക്തമാക്കി. അതേസമയം ഇതുവരെ പണിമുടക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും പണിമുടക്ക് തീയതി നിശ്ചയിച്ചിട്ടില്ലെന്നും യൂണിയൻ അറിയിച്ചു.

ഈ വർഷം ആദ്യം, സിഎസ്എൻ-അഫിലിയേറ്റഡ് യൂണിയൻ പ്രതിനിധീകരിക്കുന്ന എസ്ടിഎമ്മിന്റെ മെയിന്റനൻസ് തൊഴിലാളികൾ രണ്ട് പണിമുടക്കുകൾ നടത്തി: ജൂൺ 9 മുതൽ 17 വരെയും, വീണ്ടും സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 5 വരെയും.