ടൊറൻ്റോ : സ്കാർബ്റോ കുത്തേറ്റു 50 വയസ്സുള്ള ഒരാൾ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ എഗ്ലിന്റൺ അവന്യൂ ഈസ്റ്റിലെ ഡാൻഫോർത്ത് റോഡിലാണ് സംഭവം. അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയപ്പോൾ പരാതിക്കാരനെയോ തെളിവുകളോ കണ്ടെത്താനായില്ലെന്ന് ടൊറൻ്റോ പൊലീസ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എഗ്ലിന്‍റൺ അവന്യൂ ഈസ്റ്റിലെ ഫാൽമൗത്ത് അവന്യൂവിലുമുള്ള ഒരു അപ്പാർട്ട്മെൻ്റിൽ നിന്നും ഒരാളെ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടെത്തി.

ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അടുത്ത ബന്ധുക്കളുടെ അറിയിപ്പ് ലഭിക്കുന്നതുവരെ മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണത്തിൽ സംഭവസ്ഥലത്ത് നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കത്തിക്കുത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.