Wednesday, December 10, 2025

നവംബർ 1 മുതൽ മീഡിയം, ഹെവി ട്രക്കുകൾക്ക് 25% താരിഫ്: ട്രംപ്

വാഷിങ്ടൺ : യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്ക് 25% തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. താരിഫുകൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ ഇറക്കുമതി ചെയ്യുന്ന ട്രാൻസിറ്റ്, സ്‌കൂൾ ബസുകൾക്കും മോട്ടോർ കോച്ചുകൾക്കും 10% തീരുവയും നിശ്ചയിച്ചിട്ടുണ്ട്. ആഭ്യന്തര വാഹന നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ട്രംപിന്റെ ഏറ്റവും പുതിയ ശ്രമമാണ് പുതിയ താരിഫുകൾ.

വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാര നിയമങ്ങൾ പ്രകാരം യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഓട്ടോ പാർട്‌സുകളെ ഈ താരിഫിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ബസുകളുടെ 10% താരിഫിന് CUSMA ഇളവ് ബാധകമല്ല. അതേസമയം CUSMA നിയമങ്ങൾ പ്രകാരം കാനഡയിൽ നിർമ്മിച്ച് യുഎസിലേക്ക് കയറ്റിയയക്കുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്ക് യുഎസ് ഇതര ഘടകങ്ങളുടെ തീരുവ മാത്രമേ നേരിടേണ്ടിവരൂ എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!