ഓട്ടവ : 18 വയസ്സിന് താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കുന്ന കാനഡ ചൈൽഡ് ബെനിഫിറ്റ് (സിസിബി) ഇന്ന് (ഒക്ടോബർ 20) വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. അപേക്ഷകരുടെ വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ചായിരിക്കും തുക അനുവദിക്കുക. 2025 ജൂലൈയിൽ കാനഡ ചൈൽഡ് ബെനിഫിറ്റ് തുക ഏകദേശം 2.7% വർധിപ്പിച്ചിരുന്നു. ഇതോടെ ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പരമാവധി വാർഷിക ആനുകൂല്യം ഇപ്പോൾ ഒരു കുട്ടിക്ക് 7,997 ഡോളർ ആണ്. അതേസമയം ആറ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പരമാവധി ആനുകൂല്യം ഒരു കുട്ടിക്ക് 6,748 ഡോളർ ആയിരിക്കും ലഭിക്കുക.

നവംബർ 20, ഡിസംബർ 12, 2026 ജനുവരി 20, 2026 ഫെബ്രുവരി 20, 2026 മാർച്ച് 20, 2026 ഏപ്രിൽ 20, 2026 മെയ് 20, 2026 ജൂൺ 19 എന്നീ തീയതികളിലാണ് ഇനി കാനഡ ചൈൽഡ് ബെനിഫിറ്റ് വിതരണം ചെയ്യുക.
