ഓട്ടവ : രാജ്യതലസ്ഥാനത്തെ നോർത്ത് ഫ്രണ്ടെനാക്ക് മേഖലയിലുള്ള ഓംപാ പ്രദേശത്ത് പടർന്നു പിടിച്ച കാട്ടുതീ കാരണം പൊതുജനങ്ങളെ ഒഴിപ്പിച്ചതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. ഒംപായ്ക്കും മിസിസിപ്പി സ്റ്റേഷനും ഇടയിലുള്ള റോഡ് 509-ലാണ് കാട്ടുതീ പടരുന്നത്. കിങ്സ്റ്റണിൽ നിന്ന് 115 കിലോമീറ്റർ വടക്കായിട്ടാണ് ഓംപാ സ്ഥിതി ചെയ്യുന്നത്.

എന്നാൽ ഇതുവരെ ഗുരുതരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറയുന്നു. ശക്തമായ കാറ്റ് കാരണം സൗത്ത് ലാവൻ്റ് റോഡിനും സ്നോ റോഡിനും ഇടയിൽ തീ പടരുകയാണെന്ന് നോർത്ത് ഫ്രണ്ടെനാക്ക് ടൗൺഷിപ്പ് റിപ്പോർട്ട് ചെയ്തു. മുൻകരുതൽ എന്ന നിലയിൽ നഗരത്തിൽ നിന്നും ഒഴിപ്പിച്ചവർക്കായി റോഡ് 509 ലെ ഓംപാ കമ്മ്യൂണിറ്റി ഹാളിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു.
