ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോ നിവാസികൾ ഈ ആഴ്ച പുറത്ത് പോകാൻ പദ്ധതിയിട്ടുണ്ടെങ്കിൽ കുട കയ്യിൽ കരുതുന്നത് നന്നായിരിക്കും. ഒക്ടോബർ 20 മുതൽ 25 വരെയുള്ള മിക്കവാറും എല്ലാ ദിവസവും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ പ്രവചിക്കുന്നു.

ചൊവ്വാഴ്ചയാണ് ഏറ്റവും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. ചൊവ്വാഴ്ച 60% മഴ പെയ്യാൻ സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ 30% മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ഏജൻസി അറിയിച്ചു. വാരാന്ത്യത്തിൽ മഴയുടെ അളവ് കുറയും. അതേസമയം ഈ ആഴ്ചയിലെ താപനില സാധാരണയിലേക്കാൾ അൽപ്പം കൂടുതൽ ചൂടുള്ളതായിരിക്കും. തിങ്കളാഴ്ച ഈ ആഴ്ചയിലെ ഉയർന്ന താപനിലയായ 16 ഡിഗ്രി സെൽഷ്യസിൽ തുടങ്ങി ആഴ്ച അവസാനത്തിൽ 11-12 ഡിഗ്രി സെൽഷ്യസായി കുറയും. അതേസമയം ഈ ആഴ്ചയുടനീളം രാത്രി താപനില 4 മുതൽ 5 ഡിഗ്രി സെൽഷ്യസിൽ തുടരുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.
