Saturday, December 20, 2025

രണ്ടാം ഘട്ട വാക്‌സിനേഷൻ കാമ്പെയ്‌ൻ ആരംഭിച്ച് ആൽബർട്ട

എഡ്മിന്‍റൻ : ഈ വർഷത്തെ രോഗപ്രതിരോധ പരിപാടിയുടെ രണ്ടാം ഘട്ടം പ്രവിശ്യയിൽ ആരംഭിച്ചതായി ആൽബർട്ട ഹെൽത്ത് സർവീസസ് അറിയിച്ചു. ഇന്ന് മുതൽ പ്രവിശ്യാ നിവാസികൾക്ക് അവരുടെ ഇൻഫ്ലുവൻസ, COVID-19 വാക്സിനുകൾ ബുക്ക് ചെയ്യാൻ ആരംഭിക്കാം. സെപ്റ്റംബർ 29-ന് മുതിർന്ന പൗരന്മാർ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കായി പ്രവിശ്യയിൽ ആദ്യഘട്ട വാക്‌സിനേഷൻ കാമ്പെയ്‌ൻ ആരംഭിച്ചിരുന്നു. ഈ പ്രാരംഭ ഘട്ടത്തിൽ ഉൾപ്പെടാത്ത ആൽബർട്ട നിവാസികൾക്ക് തിങ്കളാഴ്ച മുതൽ ഫാർമസികളിലോ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലോ ഇൻഫ്ലുവൻസ, COVID-19 വാക്സിനുകൾ ബുക്ക് ചെയ്യാം. ഒന്നാം ഘട്ടത്തിൽ ജനസംഖ്യയുടെ ഏകദേശം 0.8% അഥവാ 39,764 വ്യക്തികൾക്ക് ഇൻഫ്ലുവൻസ വാക്സിൻ നൽകിയതായി സർക്കാർ അറിയിച്ചു.

അതേസമയം സെപ്റ്റംബർ 29 മുതൽ 2026-27 സീസണിലേക്കുള്ള ഇൻഫ്ലുവൻസ, കോവിഡ്-19 വാക്സിനുകൾക്കുള്ള പ്രീ-ഓർഡറുകൾ സ്വീകരിക്കുന്നത് ആരംഭിച്ചതായി എഎച്ച്എസ് റിപ്പോർട്ട് ചെയ്തു. പ്രോ-ഓർഡറുകൾ ഡിസംബർ 15 ന് അവസാനിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!