കാൽഗറി : കാൽഗറിയുടെ പുതിയ മേയറായി ജെറോമി ഫാർക്കസ് തിരഞ്ഞെടുക്കപ്പെട്ടതായി അനൗദ്യോഗിക റിപ്പോർട്ട്. തിങ്കളാഴ്ച നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയായ സോണിയ ഷാർപ്പിനേക്കാൾ 585 വോട്ടുകളുടെ ലീഡ് നേടിയാണ് മുൻ കൗൺസിലർ കൂടിയായ ജെറോമി ഫാർക്കസ് രാഷ്ട്രീയ തിരിച്ചുവരവ് നടത്തിയത്. ജെറോമി ആകെ 91,065 വോട്ടുകൾ നേടിയപ്പോൾ സോണിയ ഷാർപ്പ് 90,480 വോട്ട് നേടി. കാൽഗറിയുടെ നിലവിലെ മേയർ ജ്യോതി ഗോണ്ടെക് 71,397 വോട്ടുകൾ മൂന്നാം സ്ഥാനത്താണ്.

2021-ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ജ്യോതി ഗോണ്ടെക്കിന് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ജെറോമി ഫാർക്കസ്. എന്നാൽ, ഇത്തവണ ഭവന നിർമ്മാണം, പൊതു സുരക്ഷ, വിലക്കയറ്റം തടയൽ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രചാരണം.
