ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ ഇന്ന് കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ അറിയിച്ചു. ദിവസം മുഴുവൻ മേഘാവൃതമായിരിക്കുമെന്നും ഗ്രേറ്റർ ടൊറൻ്റോയുടെയും തെക്കൻ ഒൻ്റാരിയോയുടെയും ചില ഭാഗങ്ങളിൽ 20 മില്ലിമീറ്റർ വരെ മഴ പെയ്യാനാണ് സാധ്യതയെന്നും ഫെഡറൽ ഏജൻസി പറയുന്നു. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ഹാമിൽട്ടൺ, ഓഷവ, നയാഗ്ര ഫോൾസ് എന്നിവിടങ്ങളിൽ ഉച്ചയോടെ മഴ ആരംഭിക്കുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

മിസ്സിസാഗയിൽ പകൽസമയത്ത് താപനില 13 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. വൈകുന്നേരത്തോടെ, നഗരത്തിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നു. മഴ പെയ്യാൻ 70% സാധ്യതയുണ്ട്. നയാഗ്ര ഫോൾസ്, വെല്ലണ്ട്, കാലിഡോണിയ പ്രദേശം എന്നിവയുൾപ്പെടെ ചില പ്രദേശങ്ങളിൽ 15 മില്ലിമീറ്റർ മുതൽ 20 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ബുധനാഴ്ചത്തെ പ്രവചനം മേഘാവൃതമായ കാലാവസ്ഥയും 40 ശതമാനം മഴ പെയ്യാൻ സാധ്യതയുമുണ്ട്. വ്യാഴാഴ്ച 30 ശതമാനം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.
