ഹാലിഫാക്സ് : മന്ത്രിസഭ പുനഃസംഘടിപ്പിച്ച് നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ. മന്ത്രിസഭാ അഴിച്ചുപണിക്കിടെ പ്രീമിയർ പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തു. എക്സിക്യൂട്ടീവ് കൗൺസിൽ പ്രസിഡന്റും ഇന്‍റർഗവൺമെന്‍റൽ അഫയേഴ്‌സ്-വ്യാപാര മന്ത്രിയുമായ ഹ്യൂസ്റ്റൺ റിച്ച്മണ്ട് എംഎൽഎ ട്രെവർ ബൗഡ്രൂവിൽ നിന്നും ഊർജ്ജ മന്ത്രി സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. നോവസ്കോഷയെ ഊർജ്ജ സൂപ്പർ പവറാക്കി മാറ്റാൻ താൻ ആഗ്രഹിക്കുന്നതായി ഹ്യൂസ്റ്റൺ വാർത്താക്കുറിപ്പിൽ പറഞ്ഞു.

മന്ത്രിസഭാ അഴിച്ചുപണിയിൽ ലുനെൻബർഗ് വെസ്റ്റ് എംഎൽഎ ബെക്കി ഡ്രൂഹാന് പകരക്കാരനായി സ്കോട്ട് ആംസ്ട്രോങ് പുതിയ അറ്റോർണി ജനറൽ, നീതിന്യായ മന്ത്രിയായി. കംബർലാൻഡ് സൗത്ത് എംഎൽഎ ടോറി റഷ്ടൺ സ്ഥാനം ഒഴിഞ്ഞ സാഹചര്യതിൽ, അടിയന്തര മാനേജ്‌മെൻ്റ് മന്ത്രിയായ കിം മാസ്‌ലാൻഡ് ഇപ്പോൾ പ്രകൃതിവിഭവ വകുപ്പിന്‍റെ ചുമതല കൂടി ഏറ്റെടുക്കും.
മറ്റ് ശ്രദ്ധേയമായ മന്ത്രിസഭാ മാറ്റങ്ങൾ :
- ഡെപ്യൂട്ടി പ്രീമിയർ ബാർബറ ആഡംസ് – ഓപ്പർച്യുണിറ്റി ആൻഡ് സോഷ്യൽ ഡെവലപ്മെൻ്റ് മന്ത്രി
- ജോൺ എ. മക്ഡോണൾഡ് – മുനിസിപ്പൽ അഫേഴ്‌സ്
- ജോൺ വൈറ്റ് – ഭവനമന്ത്രി
- ജോൺ ലോഹർ – ധനകാര്യ, ട്രഷറി ബോർഡ് മന്ത്രി
