ഹാലിഫാക്സ് : ഇന്ന് മുതൽ മറ്റൊരു ഹാലിഫാക്സ് സർവകലാശാലയെയും ജീവനക്കാരുടെ പണിമുടക്ക് ബാധിക്കും. സർവകലാശാലയുമായുള്ള കരാർ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സെൻ്റ് മേരീസ് യൂണിവേഴ്‌സിറ്റിയിലെ പാർട്ട് ടൈം അധ്യാപകർ ഇന്ന് രാവിലെ എട്ടര മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് CUPE 3912 പറയുന്നു.

നഗരത്തിലെ മറ്റൊരു സർവകലാശാലയായ മൗണ്ട് സെൻ്റ് വിൻസെൻ്റിലെ പാർട്ട് ടൈം അധ്യാപകർ ഇന്നലെ മുതൽ പണിമുടക്ക് ആരംഭിച്ചിരുന്നു. രണ്ടു സർവകലാശാലയിലെയും ജീവനക്കാരുടെ പ്രധാന പ്രശ്നങ്ങൾ വേതന വർധനയും തൊഴിൽ സുരക്ഷയുമാണെന്ന് യൂണിയൻ പറയുന്നു.
