ടൊറന്റോ: പീൽ റീജിനലിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ടൊറന്റോയിൽ നിന്നുള്ള യുവാവിനെതിരെ കേസ്. ഹെന്റി ഇഗ്‌ബോയെനിസി (19) ക്കെതിരെയാണ് ഒമ്പതോളം ചാർജുകൾ ചുമത്തിയത്. ഒക്ടോബർ 6 ന് മിസ്സിസാഗയിലെ എയർബിഎൻബിയിൽ നിന്ന് ഒരു സ്ത്രീയെ കാണാതായ സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവ് ബലമായി കൂടെ താമസിപ്പിച്ചിരുന്ന നിലയിൽ സ്ത്രീയെ കണ്ടെത്തിയത്.

സ്ത്രീയുടെ ജീവിതത്തിന്റെ തന്നെ നിയന്ത്രണം ഏറ്റെടുത്ത പ്രതി ബാങ്ക് അക്കൗണ്ടുകളും കൈകാര്യം ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ലൈംഗിക ഉപദ്രവത്തോടൊപ്പം പല തവണ ശാരീരികമായും ആക്രമിച്ചു.
