കാൽഗറി : കഴിഞ്ഞ ആഴ്ച നടന്ന കാൽഗറി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനത്തേക്ക് രേഖപ്പെടുത്തിയ വോട്ടുകൾ ഇന്ന് വീണ്ടും എണ്ണും. രണ്ടാം സ്ഥാനത്ത് എത്തിയ സോണിയ ഷാർപ്പിന്റെ അഭ്യർത്ഥനയെ തുടർന്നാണ് റീകൗണ്ടിങ്. മേയറായി തിരഞ്ഞെടുക്കപ്പെട്ട ജെറോമി ഫാർക്കാസിനോട് സോണിയ 581 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. അതേസമയം കാൽഗറി മേയറും കൗൺസിലും 29-ന് സത്യപ്രതിജ്ഞ ചെയ്യും.

തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഭൂരിപക്ഷം 0.5 ശതമാനം പരിധിക്കുള്ളിലാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് കാൽഗറിയിലെ റിട്ടേണിംഗ് ഓഫീസർ റീകൗണ്ടിങ് അംഗീകരിച്ചിരുന്നു. ജനാധിപത്യ പ്രക്രിയയിൽ സുതാര്യതയും ആത്മവിശ്വാസവും ഉറപ്പാക്കുന്നതിനാണ് താൻ റീകൗണ്ടിങ് ആവശ്യപ്പെട്ടതെന്ന് സോണിയ ഷാർപ്പ് വ്യക്തമാക്കി.
