വിനിപെഗ് : നഗരസഭയിലെ പുതിയ സിറ്റി കൗൺസിലറായി എമ ഡ്യൂറണ്ട്-വുഡ് തിരഞ്ഞെടുക്കപ്പെട്ടു. എൽമ്‌വുഡ്-ഈസ്റ്റ് കിൽഡോണൻ വാർഡിൽ ശനിയാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ എമ മൊത്തം വോട്ടിന്‍റെ 30 ശതമാനത്തിലധികം നേടിയാണ് വിജയിച്ചത്. 1,567 പേർ എമക്ക് വോട്ട് ചെയ്തു. കൗൺസിലർ ജേസൺ ഷ്രെയർ കഴിഞ്ഞ ഏപ്രിലിൽ മരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.

ഏഴ് സ്ഥാനാർത്ഥികൾ മത്സരിച്ച ഉപതിരഞ്ഞെടുപ്പിൽ ഏബിൾ ഗുട്ടറസ് 887 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. 842 വോട്ടുകൾ നേടി ബ്രെയ്‌ഡൺ മസുർകിവിച്ച് മൂന്നാം സ്ഥാനത്തെത്തി. യോഗ്യരായ 31,819 വോട്ടർമാരിൽ 15 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി.
