Saturday, May 2, 2026

‘കോൾ 1-800-DOUG-FORD’: കെബെക്ക് ഡോക്ടർമാർക്ക് റെഡ് കാർപെറ്റ് വിരിച്ച് ഒൻ്റാരിയോ

ടൊറൻ്റോ : കെബെക്കിലെ ആരോഗ്യപ്രവർത്തകരെ ഒൻ്റാരിയോയിലേക്ക് ക്ഷണിച്ച് പ്രീമിയർ ഡഗ് ഫോർഡ്. വരൂ, എന്‍റെ സെൽ ഫോണിൽ വിളിക്കൂ, എല്ലാ ഡോക്ടർമാരും, 1-800-നമ്പറിൽ വിളിക്കൂ, ഡഗ് ഫോർഡ് പറഞ്ഞു. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റെല്ലാ ആരോഗ്യപ്രവർത്തകരെയും ഒൻ്റാരിയോയിലേക്ക് ക്ഷണിക്കുന്നതായി പ്രീമിയർ അറിയിച്ചു. ഡോക്ടർമാർക്ക് നഷ്ടപരിഹാരം നൽകുന്ന രീതി പുനഃപരിശോധിക്കുന്ന പുതിയ നിയമത്തിനെതിരെ കെബെക്കിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ നൂറിലധികം ഡോക്ടർമാരാണ് കെബെക്കിനെ ഉപേക്ഷിച്ച് മറ്റ് പ്രവിശ്യകളിലേക്ക് ചേക്കേറാൻ അപേക്ഷ നൽകിയത്.

ഒക്ടോബർ 23 വരെ, ഒൻ്റാരിയോയിൽ ജോലി ചെയ്യാൻ കെബെക്ക് ഡോക്ടർമാരിൽ നിന്ന് 70 അപേക്ഷകൾ ലഭിച്ചതായി കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഒൻ്റാരിയോ റിപ്പോർട്ട് ചെയ്തു. ജൂൺ 1 നും ഒക്ടോബർ 22 നും ഇടയിൽ കോളേജിന് 19 അപേക്ഷകൾ മാത്രമായിരുന്നു ലഭിച്ചത്. അതേസമയം, ഈ മാസം 40 കെബെക്ക് ഡോക്ടർമാരിൽ നിന്ന് അപേക്ഷകൾ ലഭിച്ചതായി കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ന്യൂബ്രൺസ്വിക് അറിയിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!