Thursday, October 30, 2025

ദക്ഷിണകൊറിയയില്‍ കൂടിക്കാഴ്ച നടത്തി ട്രംപും ഷി ചിന്‍പിങ്ങും

സോള്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി. ദക്ഷിണ കൊറിയയിലെ ബുസാനില്‍ കൂടിക്കാഴ്ച നടത്തി. എപെക് (ഏഷ്യ പസിഫിക് ഇക്കണോമിക് കോ ഓപ്പറേഷന്‍) ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ആറു വര്‍ഷത്തിനുശേഷമാണ് രണ്ടു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.

തീരുവ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. വിശദമായ ചര്‍ച്ചകള്‍ ഇന്നു നടക്കും. ചൈനയുമായി വ്യാപാര കരാര്‍ ഒപ്പിടുമെന്ന സൂചന ട്രംപ് നല്‍കി. ഇരു രാജ്യങ്ങള്‍ക്കും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാനാകുമെന്ന് ഷി ചിന്‍പിങ് പറഞ്ഞു.

ചൈനയില്‍നിന്നുള്ള അപൂര്‍വ ധാതു കയറ്റുമതി നിയന്ത്രണം മരവിപ്പിക്കുന്നതും യുഎസില്‍നിന്നുള്ള സെമി കണ്ടക്ടര്‍ ചിപ് കയറ്റുമതി നിയന്ത്രണം എടുത്തുകളയുന്നതും സംബന്ധിച്ച് തീരുമാനമാകും. ചൈനീസ് സ്ഥാപനമായ ടിക് ടോക്കിനെ യുഎസ് കമ്പനികള്‍ക്കു വില്‍ക്കുന്നതും പ്രധാന ചര്‍ച്ചയാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!