ടൊറൻ്റോ : അടുത്ത രണ്ടു ദിവസം തെക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ 60 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. കിങ്സ്റ്റൺ, പ്രിൻസ് എഡ്വേർഡ് കൗണ്ടി എന്നിവയുൾപ്പെടെ പീറ്റർബറോയുടെ കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. വ്യാഴം മുതൽ വെള്ളി വരെ 30 മില്ലിമീറ്റർ മുതൽ 60 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി പറയുന്നു. മൺട്രിയോളിലും ഒൻ്റാരിയോ-കെബെക്ക് അതിർത്തി കമ്മ്യൂണിറ്റികളിലും മുന്നറിയിപ്പ് ബാധകമായിരിക്കും.

കിഴക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ ദീർഘനേരം മഴ പെയ്യും. വ്യാഴം ഉച്ചകഴിഞ്ഞ് മുതൽ വെള്ളിയാഴ്ച രാവിലെ വരെയാണ് ഏറ്റവും കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്, കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. കനത്ത മഴ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനും കാരണമാകും. കൂടാതെ ഡ്രൈവർമാർ വേഗം കുറയ്ക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.
