ഹാലിഫാക്സ് : അടുത്ത രണ്ടു ദിവസം നഗരത്തിൽ കനത്ത മഴയും കാറ്റും പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ. വ്യാഴാഴ്ച രാവിലെ അറ്റ്ലാൻ്റിക് തീരപ്രദേശത്ത്, യാർമൗത്ത് മുതൽ ഹാലിഫാക്സ് വരെ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രദേശത്ത് 30 മുതൽ 50 മില്ലിമീറ്റർ വരെ മഴ പെയ്യാനും മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

ഹാലിഫാക്സ് മേഖലയിൽ വെള്ളിയാഴ്ച രാവിലെ മഴ പെയ്യാൻ സാധ്യതയുണ്ട്. ദിവസം മുഴുവൻ മഴ പെയ്യാം. കെയ്പ് ബ്രെറ്റണിൽ വൈകുന്നേരം വരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. കനത്ത മഴ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനും കാരണമാകും. അതിനാൽ വെള്ളപ്പൊക്കം കുറയ്ക്കാൻ മഴ പെയ്യുന്നതിന് മുമ്പ് അഴുക്കുചാലുകളിൽ നിന്നും ഓടകളിൽ നിന്നും ഇലകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യണം, ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.
