വാഷിങ്ടൺ : ഒൻ്റാരിയോ സർക്കാർ അവതരിപ്പിച്ച താരിഫ് വിരുദ്ധ പരസ്യത്തിന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ക്ഷമാപണം നടത്തിയതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. “അദ്ദേഹം വളരെ നല്ലവനാണ്. പരസ്യത്തിൽ അവർ ചെയ്തതിന് അദ്ദേഹം ക്ഷമാപണം നടത്തി,” ട്രംപ് പറഞ്ഞു.

താരിഫ് വിരുദ്ധ പരസ്യത്തിൽ പ്രകോപിതനായ ട്രംപ് കാനഡയുമായുള്ള വ്യാപാരചർച്ചകൾ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ കനേഡിയൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 10% അധിക തീരുവ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഎസ് താരിഫുകളെ വിമർശിക്കാൻ മുൻ യുഎസ് പ്രസിഡൻ്റ് റൊണാൾഡ് റീഗന്‍റെ വാക്കുകൾ പരസ്യത്തിൽ ഉപയോഗിച്ചിരുന്നു.
