Saturday, November 1, 2025

ന്യൂ മെക്സിക്കോ റിഫൈനറിയിൽ സ്ഫോടനം; അടിയന്തര സാഹചര്യം

ആർട്ടീഷ്യ: ന്യൂ മെക്സിക്കോയിലെ ഓയിൽ റിഫൈനറിയിൽ സ്ഫോടനമുണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കുന്നതിനു മുൻപ് തന്നെ നഗരത്തിന്റെ ചില ഭാഗങ്ങളിലേക്ക് പുക വ്യാപിച്ചിരുന്നതായി അ​ഗ്നിരക്ഷാ സേനാ വിഭാ​ഗം വ്യക്തമാക്കി. നവാജോ റിഫൈനറി ഓപ്പറേറ്റർ HF Sinclair തീ പൂർണ്ണമായും അണച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അപകടത്തിൽ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ശുദ്ധീകരണശാലയുടെ അതിർത്തിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ വായു നിരീക്ഷണത്തിൽ പൊതുജനങ്ങൾക്ക് സുരക്ഷാഭീഷണിയില്ലെന്ന് HF Sinclair വക്താവ് കോറിൻ സ്മിത്ത് അറിയിച്ചു. ഉത്പാദനത്തെ സ്ഫോടനം ബാധിച്ചോ എന്ന് വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കുന്നതിനു മുൻപ് തന്നെ പൊലീസും മറ്റ് രക്ഷാസേനകളും സംഭവസ്ഥലത്തേക്ക് എത്തിയതായി ആർട്ടീഷ്യ പൊലീസ് കമാൻഡർ പീറ്റ് കിന്വോണിസ് വ്യക്തമാക്കി. സ്ഥലത്തെ സ്ഥിതിഗതികളും വായു ഗുണനിലവാരവും വിലയിരുത്തുന്നതിന് അധിക‍‍ൃതരെ നിയോ​ഗിച്ചതായി ന്യൂ മെക്സിക്കോ പരിസ്ഥിതി വകുപ്പ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!