Saturday, November 1, 2025

കാനഡ-ചൈന വ്യാപാരം മൂന്നിരട്ടിയാക്കാൻ സാധ്യത: ചൈനീസ് അംബാസഡർ

ഓട്ടവ : കാനഡയും ചൈനയും തമ്മിലുള്ള വ്യാപാരം മൂന്നിരട്ടിയാക്കാൻ സാധ്യതയുണ്ടെന്ന് കാനഡയിലെ ചൈനീസ് അംബാസഡർ വാങ് ദി. വിപണിയിലെ മത്സരക്ഷമതയെയും ഉൽപ്പന്നങ്ങളെയും ആശ്രയിച്ചിരിക്കും ഇത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണ കൊറിയയിൽ നടന്ന ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അംബാസഡറുടെ പ്രസ്താവന. 2024-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്ത വ്യാപാരം 11870 കോടി ഡോളർ ആയിരുന്നു.

2017 ന് ശേഷം ഇരു രാജ്യങ്ങളുടെയും ഉന്നത നേതാക്കൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഉച്ചകോടിക്കിടെ നടന്നത്. 39 മിനിറ്റ് നീണ്ട ചർച്ചയെ പുതിയ വഴിത്തിരിവെന്ന് കാർണി വിശേഷിപ്പിച്ചു. തീർപ്പാക്കാത്ത വ്യാപാര വിഷയങ്ങൾ, പ്രത്യേകിച്ച് കനോല, സമുദ്രോത്പന്നങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ (EV) എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഉദ്യോഗസ്ഥരോട് ഇരുനേതാക്കളും നിർദ്ദേശിച്ചിട്ടുണ്ട്. കനേഡിയൻ EV താരിഫുകൾ ഒഴിവാക്കിയാൽ കനോല താരിഫുകൾ ചൈന നീക്കം ചെയ്യുമെന്നാണ് സൂചന. കാനഡ സന്ദർശിക്കാനുള്ള കാർണിയുടെ ക്ഷണവും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ‌സ്വീകരിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!