ബ്രാംപ്ടൺ : നഗരത്തിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരു ഡ്രൈവർ മരിച്ചു. ശനിയാഴ്ച പുലർച്ചെ നാലരയോടെ ക്വീൻ സ്ട്രീറ്റിലെ ചിങ്ഗൂസി റോഡിലാണ് അപകടമുണ്ടായതെന്ന് പീൽ റീജനൽ പൊലീസ് അറിയിച്ചു.

അപകടത്തിൽ ഒരു വാഹനത്തിലെ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ പ്രാദേശിക ആശുപത്രിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
