വിനിപെഗ് : തെക്കൻ മാനിറ്റോബയിലെ അഞ്ച് സ്ഥലങ്ങളിൽ കൂടി അഞ്ചാംപനി റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. വിങ്ക്ലർ 785 മെയിൻ സ്ട്രീറ്റിലെ ഡയറി ക്വീൻ, സ്റ്റാൻലി ബൗണ്ടറി ട്രെയിൽസ് ഹെൽത്ത് സെന്‍റർ എമർജൻസി വിഭാഗം,ഹാനോവറിലെ ഗ്രുന്തൽ ഔഷൻ സർവീസ് ( 28121 പ്രൊവിൻഷ്യൽ റോഡ് 205), വിങ്ക്ലർ 736 മെയിൻ സ്ട്രീറ്റിലെ ഗാർഡൻ വാലി കൊളീജിയറ്റ്, വിങ്ക്ലർ നോർത്ത്‌ലാൻഡ്‌സ് പാർക്ക്‌വേ കൊളീജിയറ്റ് (139 നോർത്ത്‌ലാൻഡ്‌സ് പാർക്ക്‌വൈ ഇ) എന്നിവിടങ്ങളിൽ ഒക്ടോബർ 24 മുതൽ നവംബർ 19 വരെ സന്ദർശിച്ചവർ അഞ്ചാംപനി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

അഞ്ചാം പനിയുടെ ലക്ഷണങ്ങൾ സാധാരണയായി സമ്പർക്കം കഴിഞ്ഞ് ഏഴ് മുതൽ 21 ദിവസങ്ങൾക്കുള്ളിൽ പ്രത്യക്ഷപ്പെടും. പനി, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവപ്പ് നിറം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് വായയുടെയോ തൊണ്ടയുടെയോ ഉള്ളിൽ ചെറിയ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടാം. പ്രാരംഭ ലക്ഷണങ്ങൾക്ക് ശേഷം കുറച്ച് ദിവസങ്ങൾക്ക് ശേഷം ആദ്യം മുഖത്തും പിന്നീട് ശരീരത്തിലുടനീളവും ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടും. ഒരാൾക്ക് അഞ്ചാംപനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരുമായി സമ്പർക്കം പുലർത്തിയ വ്യക്തികളെ വീട്ടിൽ ഐസൊലേറ്റ് ചെയ്യും, ആരോഗ്യ വകുപ്പ് അറിയിച്ചു.
