Monday, November 3, 2025

ലാൻസ്‌ഡൗൺ 2.0: നിർമ്മാണ പദ്ധതിക്ക് ധനകാര്യ കമ്മിറ്റിയുടെ അംഗീകാരം

ഓട്ടവ: നഗരത്തിന്റെ ശ്രദ്ധേയമായ ലാൻസ്‌ഡൗൺ 2.0 പുനർവികസന-നിർമ്മാണ പദ്ധതിയ്ക്ക് ധനകാര്യ, കോർപ്പറേറ്റ് സേവന സമിതി അംഗീകാരം നൽകിയതായി റിപ്പോർട്ട്. പുതിയ സ്റ്റേഡിയം, നോർത്ത് സ്റ്റാൻഡുകൾ, രണ്ട് റെസിഡൻഷ്യൽ ടവറുകൾ എന്നിവയുടെ അംഗീകാര പ്രക്രിയയിലെ സുപ്രധാനമായ ഘട്ടം പിന്നിട്ട ഈ പദ്ധതി കൗൺസിലിന്റെ അന്തിമ വോട്ടിനായി ഈയാഴ്ച സമർപ്പിക്കും.

പുനർവികസന പദ്ധതിക്കായി 41.88 കോടി ഡോളറാണ് മൊത്തം ചെലവായി കണക്കാക്കുന്നത്. ഇതിൽ 13.07 കോടി ഡോളർ നെറ്റ് ഇൻവെസ്റ്റ്മെന്റായി മുടക്കും. നഗരസഭയുടെ ഉടമസ്ഥതയിൽ സ്ഥാപിക്കുന്ന പുതിയ ഇവന്റ് സെന്ററാണ് പദ്ധതിയുടെ പ്രധാന ആകർഷണം. സംഗീത പരിപാടികൾക്ക് 7,000-ത്തിലധികം പേരെയും ഹോക്കി മത്സരങ്ങൾക്ക് 6,600 പേരെയും ഉൾക്കൊള്ളാൻ ഇതിന് കഴിയുമെന്നാണ് വിലയിരുത്തൽ.

നിലവിലെ ടിഡി പ്ലേസ് സ്റ്റേഡിയത്തിന്റെ നോർത്ത് സ്റ്റാൻഡുകൾ നവീകരിച്ച് 12,400 പേർക്ക് ഇരിക്കാൻ സാധിക്കുന്ന തരത്തിൽ പുതുക്കി പണിയും. താമസ സൗകര്യങ്ങൾക്കായി, 770 അപ്പാർട്ട്‌മെന്റുകൾ ഉൾപ്പെടുന്ന 40 നിലകളുള്ള രണ്ട് റെസിഡൻഷ്യൽ ടവറുകളും പദ്ധതിയിലുണ്ട്. കൂടാതെ, 12,700 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ​ഗ്രീൻ സ്പേസ് ഒരുക്കാനും നഗരം ലക്ഷ്യമിടുന്നു. ഏകദേശം 10 വർഷം നീണ്ടുനിൽക്കുന്ന ഈ വികസന പദ്ധതി മൂന്ന് ഘട്ടങ്ങളായാണ് പൂർത്തിയാക്കുക. ഒന്നാം ഘട്ടം നവംബറിൽ ആരംഭിക്കും, മുഴുവൻ നിർമ്മാണവും 2034 അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!