Monday, November 3, 2025

ഓട്ടവയിലുള്ളവർ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിച്ചതായി സർവെ

ഓട്ടവ: ഹെൽത്ത് ഓൺ ഒട്ടാവ പബ്ലിക് ഹെൽത്തിന്റെ ((OPH) ) സർവെ പ്രകാരം 25 ശതമാനത്തിലധികമാളുകളും 2024ൽ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിച്ചു. ഓട്ടവ ബോർഡ് ഓഫ് 2025 ന്യൂട്രിഷ്യസ് ഫുഡ് ബാസ്‌കറ്റ് (NFB) ) നടത്തിയ സർവെയിലാണ്‌ സൂചനകൾ. ഓരോ വർഷവും കൂടി വരുന്ന ഭക്ഷ്യ ആവശ്യകതയെക്കുറിച്ച് ഫുഡ് ബാങ്കുകൾ മുന്നറിയിപ്പ് നൽകിയിരിക്കെയാണ് ഈ റിപ്പോർട്ട് പുറത്തു വന്ന്. ഓട്ടവയിലെ നാലംഗ കുടുംബത്തിന് ആരോഗ്യകരമായ ഭക്ഷണത്തിന്‌ വേണ്ട ശരാശരി പ്രതിമാസ ചെലവ് 1,180 ഡോളറാണ്. അതേ സമയം ഒന്റാരിയോയിലെ ഏറ്റവും കുറഞ്ഞ വേതനം നിലവിൽ മണിക്കൂറിന് 17.60 ഡോളർ ആണ്‌. ഓട്ടവ നിവാസികളുടെ മിനിമം വേതനം എത്രയാണെന്ന് കൃത്യമായ കണക്കില്ലെങ്കിലും കനേഡിയൻ സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്‌സിന്റെ (സിസിപിഎ) കണക്കുകൾ പ്രകാരം ഇവിടെ താമസിക്കുന്നവരിൽ 15 ശതമാനം പേർക്കും മിനിമം വേതനത്തിന്‌ താഴെയാണ്‌ ലഭിക്കുന്നത്‌. വംശീയമായി വിഭജിക്കപ്പെട്ട ജനസംഖ്യയാണെങ്കിൽ 19 ശതമാനം പേർ ഈ പട്ടികയിൽ വരും.

കാനഡയിലുടനീളം, കറുത്ത വർഗക്കാരും തദ്ദേശീയ ജനവിഭാഗങ്ങളും യഥാക്രമം 47 ശതമാനവും 40 ശതമാനവും എന്ന നിലയിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നു. മിനിമം വേതനമുള്ള ഒരു കുടുംബത്തിന് (രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും) വാടകയ്‌ക്കും ഭക്ഷണത്തിനും മാറ്റിവച്ച ശേഷം മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കായി ബാക്കിയാവുന്നത്‌ പ്രതിമാസം ശരാശരി 1000- 2000 ഡോളറാണ്‌. ഒന്റാരിയോ വർക്ക്‌സ്‌ പ്രോഗാമിൽ നിന്ന്‌ സാമ്പത്തിക സഹായം ലഭിക്കുന്നവർക്ക് മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കായി ശരാശരി 578 ഡോളർ മാറ്റി വയ്‌ക്കാൻ സാധിച്ചേക്കും. ഭവനസഹായമില്ലെങ്കിൽ ഈ കുടുംബങ്ങൾക്ക് പ്രതിമാസം വരുമാനത്തിൽ ആയിരം ഡോളറോളം കമ്മി നേരിടും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!