Thursday, February 26, 2026

ട്രാക്ക് അറ്റകുറ്റപ്പണി: ഓക്ക്‌വിൽ-യൂണിയൻ സ്റ്റേഷൻ GO ട്രെയിൻ സർവീസിൽ തടസ്സം

ടൊറൻ്റോ : ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓക്ക്‌വില്ലയിൽ നിന്ന് യൂണിയൻ സ്റ്റേഷനിലേക്കുള്ള GO ട്രെയിൻ സർവീസ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തടസ്സപ്പെടുമെന്ന് മെട്രോലിങ്ക്സ് അറിയിച്ചു. എറ്റോബിക്കോ ക്രീക്ക് പാലത്തിന്‍റെ പുനഃനിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ ഓക്ക്‌വിൽ GO യ്ക്കും യൂണിയൻ സ്റ്റേഷനും ഇടയിൽ ഗോ ട്രെയിൻ സർവീസ് ഉണ്ടാകില്ലെന്ന് പ്രവിശ്യാ ട്രാൻസിറ്റ് ഏജൻസി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 5:52 ന് പതിവ് സർവീസ് പുനഃരാരംഭിക്കും.

തിങ്കളാഴ്ച, ഓക്ക്‌വില്ലിനും ക്ലാർക്‌സണിനും ഇടയിൽ നിന്ന് എറിൻഡേലിലേക്കോ ബ്രമാലിയ GOയിലേക്കോ GO ബസുകൾ സർവീസ് നടത്തും. യൂണിയൻ സ്റ്റേഷനിലേക്ക് യാത്രക്കാരെ എത്തിക്കാൻ മിൽട്ടൺ ലൈനിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടും രണ്ട് ബസ് ട്രിപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മിമിക്കോ GO-യ്ക്കും യൂണിയൻ സ്റ്റേഷനുമിടയിൽ 30 മിനിറ്റ് ഷെഡ്യൂളിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!