ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ ഇന്ന് ശക്തമായ കാറ്റ് വീശുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. നയാഗ്ര ഫോൾസ്, നപാനി, കിങ്സ്റ്റൺ, മിഡ്‌ലാൻഡ് മേഖല എന്നിവിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. രാവിലെ മുതൽ വൈകുന്നേരം വരെ ശക്തമായ കാറ്റാണ് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നത്.

ശക്തമായ കാറ്റിൽ മരക്കൊമ്പുകൾ ഒടിഞ്ഞുവീഴുകയും വൈദ്യുതി തടസ്സപ്പെടാനും സാധ്യതയുണ്ട് ഏജൻസി അറിയിച്ചു.
