ലണ്ടൻ : യുകെയിൽ മലയാളി വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശിനി അനീന പോൾ (24) ആണ് ലണ്ടനിലെ ഇൽഫോഡിൽ മരിച്ചത്. പഠനം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അന്ത്യം. ഈസ്റ്റ് ലണ്ടനിലെ ഇൽഫോഡിലുള്ള താമസസ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിനിടെ അനീന അപ്രതീക്ഷിതമായി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ റോംഫോർഡിലെ കിങ് ജോർജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അനീന, കഴിഞ്ഞ ദിവസം മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. അനീന 2024 സെപ്റ്റംബറിലാണ് മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി അഗ്രികൾച്ചർ കോഴ്സ് പഠനത്തിനായി എത്തുന്നത്.

പെരുമ്പാവൂർ ഇളമ്പകപ്പിള്ളി പള്ളശ്ശേരി വീട്ടിൽ വറീത് പൗലോസ്-ബ്ലെസ്സി പോൾ ദമ്പതികളുടെ മകളാണ്. മാതാപിതാക്കൾക്ക് ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് പെണ്മക്കളിൽ ഒരാളാണ് അനീന. അനീനയ്ക്ക് സഹോദരികളെ കൂടാതെ ഒരു സഹോദരൻ കൂടിയുണ്ട്.
