കെബെക്ക്: കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കെബെക്കില്‍ സാധാരണ ജീവിതം ദുസ്സഹമായി. നിരവധി വീടുകള്‍ ഇപ്പോഴും ഇരുട്ടിലാണ്. കൂടാതെ നിരവധി സ്‌കൂളുകള്‍ അടച്ചിടുകയും ചെയ്തു.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ന് രാവിലെ 6:17 വരെ 69,357 വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് റോഡ് ഗതാഗതവും തടസ്സപ്പെട്ടു. പ്രദേശവാസികളോട് അതീവ ജാഗ്രത പാലിക്കാനും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈദ്യുതി മുടങ്ങിയ മേഖലകളിലെ താമസക്കാര്‍ക്ക് സഹായമെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു.
