മൺട്രിയോൾ : പ്രോജറ്റ് മൺട്രിയോളിന്‍റെ ഇടക്കാല നേതാവായി എറിക്ക അൽനിയസിനെ സഹപ്രവർത്തകർ ഏകകണ്ഠമായി തിരഞ്ഞെടുത്തു. നവംബർ രണ്ടിന് പ്രോജറ്റ് മൺട്രിയോളിന്‍റെ മുനിസിപ്പൽ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് സ്ഥാനമൊഴിഞ്ഞ ലൂക്ക് റാബൗയിനിൽ നിന്ന് അൽനിയസ് നേതാവായി ചുമതലയേറ്റു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രോജറ്റ് മൺട്രിയോൾ അംഗങ്ങളും ചേർന്നാണ് കോക്കസ് മീറ്റിങ്ങിൽ റോസ്മോണ്ട്-ലാ പെറ്റൈറ്റ്-പാട്രി കൗൺസിലറായ എറിക്ക അൽനിയസിനെ തിരഞ്ഞെടുത്തത്. ഇനി മൺട്രിയോൾ സിറ്റി ഹാളിൽ പ്രതിപക്ഷ നേതാവായി അവർ സേവനമനുഷ്ഠിക്കും.
