ഓട്ടവ : നവംബറിലെ രണ്ടാം എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ (ITA) 1,000 കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഉദ്യോഗാർത്ഥികൾക്കാണ് ഐആർസിസി ഇൻവിറ്റേഷൻ നൽകിയത്. കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 533 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

ഈ മാസത്തെ ആദ്യത്തെ നറുക്കെടുപ്പ് നവംബർ 10 ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നടന്നിരുന്നു. ഇതുവരെ, IRCC 2025 ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 82,223 ഐടിഎകൾ നൽകിയിട്ടുണ്ട്.
