മൺട്രിയോൾ : മൺട്രിയോൾ മേയറായി സൊറയ മാർട്ടിനെസ് ഫെറാഡ ഇന്ന് (വ്യാഴാഴ്ച) സത്യപ്രതിജ്ഞ ചെയ്യും. പ്രൊജക്റ്റ് മൺട്രിയോളിന്റെ ലൂക്ക് റബൂയിൻ, ട്രാൻസിഷൻ മൺട്രിയോളിന്റെ ക്രെയ്ഗ് സൗവെ തുടങ്ങിയവരെ പരാജയപ്പെടുത്തിയാണ് മാർട്ടിനെസ് ഫെറാഡ നവംബർ 2-ന് നടന്ന തിരഞ്ഞെടുപ്പിൽ ചരിത്രവിജയം കുറിച്ചത്. എൻസെംബിൾ മൺട്രിയോളിന്റെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട് ഏകദേശം ഏഴ് മാസങ്ങൾക്ക് ശേഷമാണ് മൺട്രിയോൾ മേയർ പദവിയിലേക്കുള്ള ഫെറാഡയുടെ ചുടുവെപ്പ്.

പ്രധാന എതിരാളി ലൂക്ക് റബൂയിനിനെക്കാൾ ഏകദേശം 17,000 വോട്ടിന്റെ ലീഡ് നേടിയ ഫെറാഡയ്ക്ക് 44 ശതമാനം വോട്ടുകൾ ലഭിച്ചു. ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കുന്നത് തന്റെ മുൻഗണനകളിൽ ഉൾപ്പെടുമെന്ന് മാർട്ടിനെസ് ഫെറാഡ പറഞ്ഞു. മൺട്രിയോളിന്റെ 47-ാമത്തെ മേയറാണ് ഫെറാഡ, വലേരി പ്ലാന്റെയ്ക്ക് ശേഷം ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയും.
