വിനിപെഗ്: താരിഫ് ഭീഷണികളുടെയും സാമ്പത്തിക അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തിൽ പ്രാദേശിക ബിസിനസുകളിൽ നിക്ഷേപം നടത്താനൊരുങ്ങി മാനിറ്റോബ. ഇതിന്റെ ഭാഗമായി പ്രവിശ്യയും ഫെഡറൽ സർക്കാരും സംയുക്തമായി വിനിപെഗ് ആസ്ഥാനമായിട്ടുള്ള ദുഹ കളർ സർവീസസ് ലിമിറ്റഡിൽ 159,000 ഡോളർ നിക്ഷേപിക്കുമെന്ന് പ്രവിശ്യാ തൊഴിൽ മന്ത്രി ജാമി മോസസ് പറഞ്ഞു.

ദുഹ പോലുള്ള കമ്പനികൾ വളരുമ്പോൾ, പ്രവിശ്യയും വളരുമെന്നറിയാം. ജനങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെയും, നവീകരണത്തെ പിന്തുണയ്ക്കുന്നതിലൂടെയും, സർക്കാർ ബിസിനസിനെ ആധുനികവൽക്കരിക്കുന്നതിന് സഹായിക്കുന്നതായി മോസസ് വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യകൾ സംയോജിപ്പിക്കാൻ ഈ നിക്ഷേപം കമ്പനിയെ സഹായിക്കുമെന്ന് കമ്പനിയുടെ ചീഫ് ബിസിനസ് ഓഫീസർ റിക്ക് ദുഹ പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ പെയിന്റ് സ്വാച്ചുകളുടെയും കളർ ചാർട്ടുകളുടെയും നിർമ്മാതാവാണ് ദുഹ. 75 വർഷത്തിലേറെയായി ദുഹ കളർ സർവീസസ് പ്രവിശ്യയിൽ പ്രവർത്തിക്കുന്നു.
