Thursday, November 13, 2025

കാർണിയുടെ ആദ്യ ബജറ്റിന് വൻ പിന്തുണ; ഭവനപദ്ധതികൾ പെട്ടെന്ന്‌ നടപ്പിലാക്കണമെന്ന്‌ സർവ്വെ

ഒട്ടാവ: പ്രധാനമന്ത്രി മാർക്ക് കാർണി അവതരിപ്പിച്ച ആദ്യ ഫെഡറൽ ബജറ്റിലെ മുഖ്യപ്രഖ്യാപനങ്ങൾക്ക്‌ വിശാലമായ പൊതുപിന്തുണ ലഭിച്ചതായി ലെഗർ സർവ്വെ. പാർട്ടി, പ്രവിശ്യാ വേർതിരിവുകൾക്ക്‌ അതീതമായാണ്‌ കാർണി സർക്കാരിന്‌ ഈ പിന്തുണ ലഭിച്ചതെന്ന്‌ സർവ്വെ വിലയിരുത്തി. അതേ സമയം കാനഡ ഉറ്റു നോക്കുന്ന അടിസ്ഥാന സൗകര്യ, ഭവന നിർമ്മാണ പദ്ധതികളിൽ ഇടപെടലുകളും തീരുമാനങ്ങളും ഉടൻ ഉണ്ടായില്ലെങ്കിൽ പ്രാദേശിക വികാരങ്ങളുൾപ്പെടെയുള്ള രൂക്ഷപ്രത്യാഘാതം കടുത്തതായിരിക്കുമെന്നും ലെഗർ സാമ്പത്തിക വിദഗ്‌ദ്ധർ മുന്നറിയിപ്പ്‌ നൽകി. നവംബർ 4ന് അവതരിപ്പിച്ച ബജറ്റിലെ നിരവധി പ്രധാന നിർദ്ദേശങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ ശക്തമായ പിന്തുണ ലഭിച്ചതായി സർവേ ഫലങ്ങൾ വ്യക്തമാക്കി. ഈ സാമ്പത്തിക വർഷത്തേക്ക് 7,830 കോടി ഡോളർ കമ്മി പ്രവചിച്ച ബജറ്റ്, കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ അമേരിക്കൻ ആശ്രിതത്വത്തിൽ നിന്ന് മാറ്റിനിർത്താൻ ലക്ഷ്യമിട്ടുള്ള ബില്യൺ കണക്കിന് ഡോളറിന്റെ പുതിയ പദ്ധതികളാണ്‌ പ്രഖ്യാപിച്ചത്‌.

$5,100 കോടി ഡോളർ ചെലവഴിക്കുന്ന പത്തുവർഷത്തേക്കുള്ള പ്രാദേശിക അടിസ്ഥാന സൗകര്യ ഫണ്ട്‌ പ്രഖ്യാപനത്തെ 76 % പേർ അനുകൂലിച്ചു. എൻ.ഡി.പി വോട്ടർമാർ (90%) ആണ് ഇതിനായി ഏറ്റവും കൂടുതൽ പിന്തുണ നൽകിയത്. കുടിയേറ്റം കുറയ്‌ക്കുന്ന നീക്കത്തിന് 74% അംഗീകാരം ലഭിച്ചു. കൺസർവേറ്റീവ് പാർട്ടി വോട്ടർമാരിൽ 85% ഈ തീരുമാനത്തെ പിന്തുണച്ചു. ഒൻ്റാരിയോ (77%), അറ്റ്‌ലാന്റിക് കാനഡ (80%) എന്നിവിടങ്ങളിൽ രാജ്യത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്ന പിന്തുണയാണ്‌ ബജറ്റിൽ രേഖപ്പെടുത്തിയത്‌. കാനഡയുടെ സൈനിക നവീകരണ പദ്ധതി പ്രഖ്യാപനത്തിന്‌ 60% പിന്തുണ സർവ്വെയിൽ ലഭിച്ചു. പൊതുസേവന നിയന്ത്രിക്കുന്ന പ്രഖ്യാപനത്തെ 55 % പേരും അനുകൂലിച്ചു. ബജറ്റിലെ പല പ്രധാന ഇനങ്ങളും രാജ്യത്തുടനീളം പിന്തുണ നേടിയെങ്കിലും ഈ വിശ്വാസം നിലനിർത്താൻ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നാണ് ലെഗര്‍ പറയുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!